< Back
Kerala
മികച്ച നടി ഷംല, നടൻ മമ്മൂട്ടി...തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ
Kerala

'മികച്ച നടി ഷംല, നടൻ മമ്മൂട്ടി...തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ'; ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ

Web Desk
|
4 Nov 2025 10:26 PM IST

അവാർഡ് നേടിയ മുസ്‌ലിംകളുടെ പേര് മാത്രം എടുത്തുപറഞ്ഞാണ് ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ. അവാർഡ് നേടിയ മുസ്‌ലിംകളുടെ പേര് മാത്രം എടുത്തുപറഞ്ഞാണ് ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്.

''ബിസ്മയം... ബിസ്മയം...മികച്ച നടി ഷംല ഹംസ...മികച്ച നടൻ മമ്മൂട്ടി... പ്രത്യേക ജൂറി പരാമർശം ആസിഫ് അലി. മികച്ച സ്വഭാവ നടൻ സൗബിൻ ഷാഹിർ... മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ്, മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ്...ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ''- ഇതാണ് ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്.

തീവ്ര ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥും സമാനമായ ആരോപണം ഉന്നയിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് സംസ്ഥാന ചലച്ചിത്ര അവാർ പ്രഖ്യാപിച്ചത്.

Similar Posts