< Back
Kerala
സാക്ഷികളെ സ്വാധീനിക്കുകയോ തെളിവ് നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍
Kerala

സാക്ഷികളെ സ്വാധീനിക്കുകയോ തെളിവ് നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍

Web Desk
|
31 May 2022 12:43 PM IST

ആക്രമണത്തിനിരയായ നടി നല്‍കിയ പരാതിയില്‍ നടന്‍ ദിലീപിന്‍റെ അഭിഭാഷകന്‍ ബി. രാമന്‍ പിള്ള ബാര്‍ കൌണ്‍സിലിന് മറുപടി നല്‍കി

കൊച്ചി: ആക്രമണത്തിനിരയായ നടി നല്‍കിയ പരാതിയില്‍ നടന്‍ ദിലീപിന്‍റെ അഭിഭാഷകന്‍ ബി. രാമന്‍ പിള്ള ബാര്‍ കൌണ്‍സിലിന് മറുപടി നല്‍കി. നടിയുടെ ആരോപണങ്ങള്‍ നിഷേധിച്ചാണ് മറുപടി. സാക്ഷികളെ സ്വാധീനിക്കുകയോ തെളിവ് നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് രാമൻ പിള്ള വിശദീകരണത്തിൽ പറയുന്നു. മറുപടിയുടെ പകര്‍പ്പ് നടിക്ക് ബാര്‍ കൌണ്‍സില്‍ കൈമാറി.

അതേമയം കേസില്‍ തുടരന്വേഷണത്തിന് സാവകാശം തേടിയുള്ള ക്രൈബ്രാഞ്ചിന്‍റെ ഹരജി ഹൈക്കോടതി നാളത്തേക്ക് മാറ്റി. പ്രോസിക്യൂഷന്‍ അസൌകര്യമറിയിച്ചതിനെ തുടര്‍ന്നാണ് മാറ്റിയത്. തുടരന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചിട്ടില്ല. ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുളള കാര്യം ക്രൈബ്രാഞ്ച് വിചാരണ കോടതിയെ അറിയിച്ചു. വിചാരണ കോടതി പരിഗണിക്കാനിരുന്ന ഹരജികള്‍ മറ്റന്നാളത്തേക്ക് മാറ്റി.

Similar Posts