< Back
Kerala
Kerala
ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരം; നിരീക്ഷണത്തില്‍ തുടരുമെന്ന് ഡി.എം.ഒ
|10 Feb 2022 1:15 PM IST
ഇന്നലെ നന്നായി ഉറങ്ങിയെന്നും ഭക്ഷണം കഴിക്കാന്‍ പറ്റുന്നുണ്ടെന്നും ചികിത്സയിലുള്ള ബാബു പറഞ്ഞു
മലമ്പുഴ ചെമ്പോട് മലയിൽ അപകടത്തിൽപെട്ട ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരം.ഇന്നലെ നന്നായി ഉറങ്ങിയെന്നും ഭക്ഷണം കഴിക്കാന്‍ പറ്റുന്നുണ്ടെന്നും ചികിത്സയിലുള്ള ബാബു പറഞ്ഞു. ബാബു നിരീക്ഷണത്തില്‍ തുടരുമെന്ന് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
പാറയിടുക്കിലേക്കുള്ള വീഴ്ചയിലുണ്ടായ ചെറിയ മുറിവുകളൊഴിച്ചാൽ ബാബുവിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല , ഇസിജി അടക്കമുള്ള പരിശോധനകൾ നടത്തിയിരുന്നു. രണ്ട് ദിവസം ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞതിന്‍റെ ബുദ്ധിമുട്ടുകൾ മാത്രമാണുള്ളത്. മാനസികാരോഗ്യം കൂടി പരിഗണിച്ചായിരിക്കും ഡിസ്ചാർജ് ചെയ്യുകയ്യെന്ന് ഡി.എം.ഒ പറഞ്ഞു. ആശുപത്രിയിൽ കഴിയുന്ന ബാബുവിന് അപ്രതീക്ഷിത സമ്മാനവും ലഭിച്ചു. മുൻപരിചയമില്ലാത്തയാൾ ബാബുവിന് നൽകണമെന്നാവശ്യപ്പെട്ട് ഒരു പൊതി മാതാവ് റഷീദയെ ഏല്‍പിച്ചു മടങ്ങുകയായിരുന്നു.