< Back
Kerala

Kerala
അതിരപ്പിള്ളിയിൽ വിരിഞ്ഞിറങ്ങി മുതലക്കുഞ്ഞുങ്ങൾ
|16 April 2024 10:59 AM IST
അഞ്ചോളം മുതലക്കുഞ്ഞുങ്ങളാണ് ദൃശ്യങ്ങളിലുള്ളത്.
തൃശൂർ: തൃശൂർ അതിരപ്പിള്ളിയിൽ കൗതുകമായി മുതലക്കുഞ്ഞുങ്ങൾ. ഇന്നലെയാണ് ചാലക്കുടി പുഴയോരത്ത് മുതലക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയത്. ചാലക്കുടിയിലും അതിരപ്പിള്ളിയിലും മുതലയുടെ സാന്നിധ്യമുണ്ടെങ്കിലും മുതലക്കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ ലഭിക്കുന്നത് അപൂർവമാണ്.
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ജിനേഷ് ചന്ദ്രനാണ് വിരിഞ്ഞിറങ്ങിയ മുതലക്കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ പകർത്തിയത്. കഴിഞ്ഞ ദിവസമാണ് ദൃശ്യങ്ങൾ പകർത്തിയത്. അഞ്ചോളം മുതലക്കുഞ്ഞുങ്ങളാണ് ദൃശ്യങ്ങളിലുള്ളത്.