< Back
Kerala
നവജാത ശിശു മരിച്ചത് പ്രസവത്തിനിടെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; മാതാപിതാക്കള്‍ക്കെതിരെ കേസ് എടുത്തു
Kerala

നവജാത ശിശു മരിച്ചത് പ്രസവത്തിനിടെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; മാതാപിതാക്കള്‍ക്കെതിരെ കേസ് എടുത്തു

Web Desk
|
26 Aug 2025 7:05 PM IST

നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത് മാലിന്യ കൂമ്പാരത്തില്‍ നിന്ന്

എറണാകുളം: പെരുമ്പാവൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം മാലിന്യ കൂമ്പാരത്തില്‍ കണ്ടെത്തിയ കേസില്‍ കുട്ടി പ്രസവത്തിനിടെയാണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

മനപ്പൂര്‍വമല്ലാത്ത നരഹത്യ, മൃതദേഹത്തോടുള്ള അനാദരവ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തത്. മാതാപിതാക്കളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കൊല്‍ക്കത്ത സ്വദേശികളായ ദമ്പതികളെയാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്.

ഇന്നലെയാണ് പെരുമ്പാവൂരില്‍ മാലിന്യ കൂമ്പാരത്തില്‍ നിന്ന് നവജാതശിശുവിന്റെ മൃതദേഹം ലഭിച്ചത്. കൊലപാതകമാണെന്നായിരുന്നു പൊലീസിന്റെ സംശയം. കുഞ്ഞ് പ്രസവത്തിനിടെയാണ് മരിച്ചതെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നാണ് ലഭിച്ചത്. കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു.

Related Tags :
Similar Posts