< Back
Kerala

Kerala
കെഎസ്ആർടിസിക്ക് തിരിച്ചടി; 103 കോടി നൽകണമെന്ന കോടതിവിധി സ്റ്റേ ചെയ്തു
|31 Aug 2022 11:40 AM IST
ഇതോടെ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവിതരണം വീണ്ടും അനിശ്ചിതത്വത്തിലായി
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പള വിതരണത്തിനായി സർക്കാർ 103 കോടി അനുവദിക്കണമെന്ന കോടതിവിധി ഹൈക്കോടതി സ്റ്റേ ചെയ്തു. ശമ്പളത്തിന് ധനസഹായം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകിയിരുന്നു.
നേരത്തെ ധനസഹായം ആവശ്യപ്പെട്ടപ്പോൾ അനുകൂല നിലപാടെടുക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നെങ്കിലും പിന്നീട് ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെ കെഎസ്ആർടി ജീവനക്കാരുടെ ശമ്പളവിതരണം വീണ്ടും അനിശ്ചിതത്വത്തിലായി.
ഓണത്തിന് മുൻപ് ശമ്പളം വിതരണം ചെയ്യാനായിരുന്നു കെഎസ്ആർടിസിയുടെ ശ്രമം. സെപ്റ്റംബർ ഒന്നിന് ശമ്പളകുടിശ്ശിക നൽകണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം.