< Back
Kerala
നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണയത്തിൽ പിന്നാക്ക പ്രാതിനിധ്യം ഉറപ്പുവരുത്തണം; മെക്ക

മെക്കയുടെ സംസ്ഥാന സ്പെഷ്യൽ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് പ്രൊഫ.ഡോ.പി നസീർ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലി, ദേശീയ സെക്രട്ടറി പ്രൊഫ .അബ്ദുൽ റഷീദ്, മിംസ് ഡയറക്ടർ പ്രൊഫ എ.എം റഷീദ് തുടങ്ങിയവര്‍ സമീപം

Kerala

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണയത്തിൽ പിന്നാക്ക പ്രാതിനിധ്യം ഉറപ്പുവരുത്തണം; മെക്ക

റിഷാദ് അലി
|
14 Feb 2026 6:46 PM IST

''സംസ്ഥാനത്തെ 70 ശതമാനത്തോളം വരുന്ന ഒബിസി വിഭാഗത്തിൽ നിന്നും 40 ശതമാനത്തിന് താഴെ പേർ മാത്രമേ ഇപ്പോൾ എംഎൽഎമാരായി നിയമസഭയിലുള്ളൂ''

കോഴിക്കോട്: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥി നിര്‍ണയം നടത്തുമ്പോൾ ഇടത് വലത് മുന്നണികൾ പിന്നാക്ക വിഭാഗത്തിൽ നിന്നും വിജയ സാധ്യതയുള്ള യോഗ്യരായ സ്ഥാനാർഥികള്‍ക്ക് മതിയായ പ്രാതിനിധ്യം നൽകണമെന്ന് മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക).

സംസ്ഥാനത്തെ 70 ശതമാനത്തോളം വരുന്ന ഒബിസി വിഭാഗത്തിൽ നിന്നും 40 ശതമാനത്തിന് താഴെ പേർ മാത്രമേ ഇപ്പോൾ എംഎൽഎമാരായി നിയമസഭയിലുള്ളൂ. ഇത് ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹ്യനീതിക്കും അവസര സമത്വത്തിനും എതിരാണെന്ന് മെക്ക സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഡോ. പി.നസീർ പറഞ്ഞു.

മെക്ക സംസ്ഥാന സ്പെഷ്യൽ കൗൺസിൽ സംഘടിപ്പിച്ച 'തെരഞ്ഞെടുപ്പ് മുന്നൊരുക്കം: മുന്നണികൾ ചെയ്യേണ്ടത്' എന്ന വിഷയത്തിലെ ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ. അബ്ദുൽ റഷീദ് പ്രമേയം അവതരിപ്പിച്ചു. മിംസ് ഡയറക്ടർ എ.എം.റഷീദ് തീം പ്രസൻസ്റ്റേഷൻ നടത്തി. ജനറൽ സെക്രട്ടറി എൻ.കെ അലി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ എം.എ ലത്തീഫ് , ടി.എസ് അസീസ് എന്നിവര്‍ സംഘടനാ പ്രമേയം അവതരി പ്പിച്ചു.

സി.ബി കുഞ്ഞുമുഹമ്മദ്, എ.എസ്.എ റസാഖ്, എം.അഖ്നിസ്, കെ.എം അബ്ദുൽ കരീം, എ മഹ്മൂദ്, അബ്ദുൽ സലാം ക്ലാപ്പന, ആരിഫ് ഖാൻ, കടയ്ക്കൽ ജുനൈദ്, മുഹമ്മദ് ഇബ്രാഹിം, യു.എ ജലീൽ, കെ.എം ജാഫർ, റിയാസ് മോൻ, മുഹമ്മദ് ഷരീഫ്, എം അഷ്റഫ്, ജുനൈദ് ഖാൻ, നസീബുല്ല മാസ്റ്റർ, ഡോ യൂസഫ് നദ്‌വി, എഞ്ചിനീയർ ഗഫൂർ, പി.എസ് അഷറഫ്, ഹംസ മന്ദലാംകുന്ന്, യൂനുസ് കൊച്ചങ്ങാടി, സൈത് താമരക്കുളം, മുഹമ്മദ്, കെ. റഫീഖ്, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Similar Posts