< Back
Kerala

Kerala
മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് ജാമ്യം
|10 Oct 2022 6:13 PM IST
കേസിലെ ഒന്നാം പ്രതിയും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ. അരുൺ അടക്കമുള്ള അഞ്ച് പ്രതികൾക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ റിമാൻഡിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതിയും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ. അരുൺ അടക്കമുള്ള അഞ്ച് പ്രതികൾക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
അരുണിന് പുറമേ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളായ അശിൻ, രാജേഷ്, മുഹമ്മദ് ഷബീർ, സജിൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. മെഡിക്കൽ കോളജിലെ മൂന്ന് സുരക്ഷാ ജീവനക്കാരെയാണ് ഇവർ മർദിച്ചത്. ആശുപത്രി സംരക്ഷണ നിയമം, അന്യായമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, മർദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്.