< Back
Kerala
മതസ്പർധ വളർത്തുന്ന തരത്തിൽ വാർത്ത നൽകിയ കേസിൽ നമോ ടിവി ഉടമയ്ക്കും അവതാരകയ്ക്കും ജാമ്യം
Kerala

മതസ്പർധ വളർത്തുന്ന തരത്തിൽ വാർത്ത നൽകിയ കേസിൽ നമോ ടിവി ഉടമയ്ക്കും അവതാരകയ്ക്കും ജാമ്യം

Web Desk
|
1 Nov 2021 7:40 PM IST

നമോ ടിവി എന്ന യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോ ഒരു മതവിഭാഗത്തെ അധിക്ഷേപിക്കുന്നതും അശ്ലീല പരാമർശവും നിറഞ്ഞതായിരുന്നു.

മതസ്പർധ വളർത്തുന്ന തരത്തിൽ വാർത്ത നൽകിയ കേസിൽ നമോ ടിവി ഉടമയ്ക്കും അവതാരകയ്ക്കും ജാമ്യം. തിരുവല്ല എസ്എച്ച്ഒ പി.എസ്. വിനോദിന് മുമ്പാകെ ഉച്ചയോടെയാണ് ഇരുവരും കീഴടങ്ങിയത്. മുൻകൂർ ജാമ്യം തേടിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.

സെപ്റ്റംബർ 19 നാണ് ഐപിസി 153 (എ) വകുപ്പ് പ്രകാരം കലാപാഹ്വാനത്തിന് തിരുവല്ല പൊലീസ് കേസെടുത്തത്. നമോ ടിവി എന്ന യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോ ഒരു മതവിഭാഗത്തെ അധിക്ഷേപിക്കുന്നതും അശ്ലീല പരാമർശവും നിറഞ്ഞതായിരുന്നു. ഇതിനെതുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കം നിരവധി പേർ പരാതിയുമായി രംഗത്ത് വന്നിരുന്നു. ഇതിനെ പിന്നാലെയാണ് പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തത്. ഇതിന് പിന്നാലെ ഇരുവരും ഒളിവിൽ പോകുകയായിരുന്നു. ഒളിവിലിരുന്നുകൊണ്ട് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളിയിരുന്നു.

Related Tags :
Similar Posts