< Back
Kerala
സംസ്ഥാനത്ത് ബലിപെരുന്നാൾ അവധി 21ന്
Kerala

സംസ്ഥാനത്ത് ബലിപെരുന്നാൾ അവധി 21ന്

Web Desk
|
19 July 2021 10:43 AM IST

നാളെ പ്രവൃത്തിദിനമായിരിക്കുമെന്നും അറിയിപ്പ്.

സംസ്ഥാനത്ത് ബലിപെരുന്നാൾ അവധി ജൂലൈ 21 ബുധനാഴ്ചയിലേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കി. കലണ്ടർ പ്രകാരം നാളെയായിരുന്നു അവധി. നാളെ പ്രവൃത്തിദിനമായിരിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

കേരളത്തിൽ ജൂലൈ 21നാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഇത്തവണയും കോവിഡ് നിയന്ത്രണങ്ങളോടുകൂടിയാണ് ആഘോഷങ്ങള്‍. ബലിപെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാനത്ത് മൂന്നു ദിവസത്തെ ലോക്ക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇന്ന് എ,ബി,സി എന്നീ കാറ്റഗറിയില്‍ ഉള്‍പ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ കടകള്‍ക്ക് പുറമെ ഡി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിലും എല്ലാ കടകള്‍ക്കും തുറക്കാം.

ഇന്നലെമുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വന്നത്. പ്രധാന നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ കര്‍ശന പൊലീസ് പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Tags :
Similar Posts