< Back
Kerala

Kerala
ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി സ്വർണം കവർന്ന കേസ്; ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ അറസ്റ്റിൽ
|28 Nov 2024 6:42 PM IST
സ്വർണ്ണക്കടത്ത് സംഘങ്ങളുമായുള്ള അർജുന്റെ ബന്ധത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു
മലപ്പുറം: പെരിന്തൽമണ്ണയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ അറസ്റ്റിൽ. ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്ന കേസിലാണു നടപടി. സ്വർണ്ണക്കടത്ത് സംഘങ്ങളുമായുള്ള അർജുന്റെ ബന്ധത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു.
പെരിന്തൽമണ്ണയിൽ സ്വർണം തട്ടിയ സംഘത്തെ ചെറുപ്പുളശ്ശേരിയിലെത്തി മറ്റൊരു കാറിൽ കൂട്ടിക്കൊണ്ടുപോയത് അർജുനായിരുന്നു. 2018 സെപ്റ്റംബർ 25ന് ബാലഭാസ്കർ അപകടത്തിൽപ്പെടുമ്പോൾ കാർ ഓടിച്ചത് അർജുൻ ആയിരുന്നു. പുതിയ കേസിന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമില്ലാത്തതുകൊണ്ട് കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നാണ് പൊലീസ് നിലപാട്.