< Back
Kerala

Kerala
സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പരാമർശം നടത്തിയെന്ന നടൻ ബാലചന്ദ്രമേനോന്റെ പരാതിയിൽ നടിക്കെതിരെ കേസ്
|3 Oct 2024 8:08 PM IST
നടിയുടെ അഭിഭാഷകൻ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും കേസെടുത്തു
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പരാമർശം നടത്തിയെന്ന നടൻ ബാലചന്ദ്രമേനോന്റെ പരാതിയിൽ ആലുവ സ്വദേശിയായ നടിക്കെതിരെ കേസ്. കൊച്ചി സൈബർ പൊലീസ് ആണ് കേസെടുത്തത്. നടിയുടെ അഭിഭാഷകൻ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും കേസെടുത്തു.
യൂട്യൂബ് ചാനലിലൂടെയടക്കം തനിക്കെതിരെ നടി അശ്ലീലപരാമർശം നടത്തിയെന്നാണ് കൊച്ചി സൈബർ പൊലീസിൽ ബാലചന്ദ്രമേനോന്‍ പരാതി നൽകിയത്. പിന്നാലെ നടന്റെ മൊഴി സൈബർ പൊലീസ് രേഖപ്പെടുത്തിയിരുന്നു.