< Back
Kerala
കുഞ്ഞിനെ കൊന്നത് ഉൾവിളി തോന്നിയതുകൊണ്ട്; ബാലരാമപുരം കൊലപാതകത്തിൽ വിചിത്ര മൊഴികളുമായി പ്രതി
Kerala

'കുഞ്ഞിനെ കൊന്നത് ഉൾവിളി തോന്നിയതുകൊണ്ട്'; ബാലരാമപുരം കൊലപാതകത്തിൽ വിചിത്ര മൊഴികളുമായി പ്രതി

Web Desk
|
31 Jan 2025 7:49 PM IST

പ്രതിയെ പിടികൂടി മണിക്കൂറുകൾ കഴിഞ്ഞിട്ടും കൊലപാതകത്തിന് പിന്നിലെ കാരണം പൊലീസിന് വ്യക്തമായിട്ടില്ല.

തിരുവനന്തപുരം : ബാലരാമപുറത്ത് പിഞ്ചു കുഞ്ഞിനെ കിണറിൽ എറിഞ്ഞ് കൊന്ന സംഭവത്തിൽ പ്രതി ഹരികുമാറിനെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. വൈദ്യ പരിശോധനയ്ക്ക് ശേഷം പുറത്തിറക്കിയ പ്രതിയെ ബാലരാമപുരം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമ്പോൾ പ്രതി മാനസികമായി ചില പ്രശ്നങ്ങൾ പ്രകടിപ്പികുന്നുണ്ടായിരുന്നെന്നും പറയുന്ന കാര്യങ്ങളിൽ സ്ഥിരതയില്ലെന്നും പൊലീസ് പറഞ്ഞു.. ഹരികുമാർ മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നയാളാണെന്ന് കുടുംബം സ്ഥിരീകരിച്ചു. എന്നാൽ, ഹരികുമാർ പ്രതിയാണെന്ന കാര്യത്തിൽ സംശയമില്ലെന്നും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പറയാനായിട്ടില്ലെന്നും എസ്പി സുദർശൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കുഞ്ഞിനെ കൊന്നതു എന്തിനെന്നുള്ള ചോദ്യങ്ങളിൽ മൊഴി മാറ്റി പറഞ്ഞുകൊണ്ടിരിക്കുകയാണ് പ്രതി. സഹോദരിയോടുള്ള വിരോധം കൊണ്ടാണ് കുഞ്ഞിനെ കൊന്നതെന്നും അതല്ല, കൊല്ലാൻ തോന്നിയത് കൊണ്ടാണ് കൊന്നതെന്നുമാണ് ഹരികുമാർ പോലീസിനോട് പറയുന്നത്. പ്രതിയെ പിടികൂടി മണിക്കൂറുകൾ കഴിഞ്ഞിട്ടും കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമാക്കാനാവാതെ വലയുകയാണ് പൊലീസ്.

കരിക്കകം സ്വദേശിയായ പൂജാരി ശംഖുമുഖം ദേവീദാസനെ കസ്റ്റഡിയിലെടുത്തത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കുട്ടിയുടെ അമ്മയുടെ പരാതിയിലാണെന്നും പൊലീസ് വ്യക്തമാക്കി.. 36 ലക്ഷം തട്ടിയെന്ന് ഉന്നയിച്ച് കുട്ടിയുടെ അമ്മ രണ്ടാഴ്ചക്ക് മുമ്പ് ജ്യോത്സ്യനെതിരെ പരാതി നൽകിയിരുന്നു. എന്നാൽ, അക്കാര്യം ജ്യോത്സ്യൻ സമ്മതിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ജ്യോത്സൻ്റെ വീട്ടിൽ ഹരികുമാർ ജോലി ചെയ്തിട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.


Similar Posts