< Back
Kerala
ബാണാസുര സാഗർ നാളെ രാവിലെ എട്ടിന് തുറക്കും; പ്രദേശത്ത് ജാഗ്രത നിർദേശം
Kerala

ബാണാസുര സാഗർ നാളെ രാവിലെ എട്ടിന് തുറക്കും; പ്രദേശത്ത് ജാഗ്രത നിർദേശം

Web Desk
|
7 Aug 2022 3:12 PM IST

ഇടമലയാർഡാം ചൊവ്വാഴ്ച രാവിലെ പത്തിനും തുറക്കും

വയനാട്: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വയനാട്ടിലെ ബാണാസുര സാഗർ ഡാം നാളെ തുറക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജലനിരപ്പ് അപ്പർ റൂൾ ലെവൽ ആയ 774 മീറ്റര്‍ എത്തിയ സാഹചര്യത്തിലാണ് നാളെ രാവിലെ 8 മണിക്ക് ഷട്ടർ 10 സെന്റിമീറ്റർ തുറക്കാൻ തീരുമാനിച്ചതെന്ന് കലക്ടർ അറിയിച്ചു. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അണക്കെട്ട് തുറക്കുന്ന സമയത്ത് അണക്കെട്ട് ഭാഗത്തേയ്ക്ക് പോകുകയോ, വെള്ളം ഒഴുകിപ്പോകുന്ന പുഴകളിൽ നിന്നും മീൻ പിടിക്കുകയോ, പുഴയിൽ ഇറങ്ങുകയോ ചെയ്യരുതെന്നും കലക്ടർ മുന്നറിയിപ്പ് നൽകി.

അതേസമയം ഇടമലയാർഡാം മറ്റന്നാൾ തുറക്കും. ആദ്യം 50 ക്യുമെക്‌സ് ജലവും തുടർന്ന് 100 ക്യുമെക്‌സ് ജലവുമാണ് തുറന്നു വിടുക. ചൊവ്വാഴ്ച രാവിലെ 10ന് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കും. ജല നിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ക്കകി ഡാം നാളെ തുറന്നേക്കും. പത്തനംതിട്ടയില്‍ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Similar Posts