< Back
Kerala
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കേരളത്തിൽ; തടഞ്ഞുവച്ച് റെയിൽവെ പൊലീസ്
Kerala

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കേരളത്തിൽ; തടഞ്ഞുവച്ച് റെയിൽവെ പൊലീസ്

Web Desk
|
24 Nov 2025 9:16 AM IST

എഴുന്നൂറിലധികം കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് ഇയാൾ

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കേരളത്തിൽ. എറണാകുളം സൗത്ത് റെയിൽവെ പൊലീസാണ് ഇയാളെ തടഞ്ഞുവച്ചത്.

വെരിഫിക്കേഷൻ്റെ ഭാ​ഗമായാണ് ഇയാളെ തടഞ്ഞത്. മറ്റൊരു കേസിൽ ഹാജരാകാൻ എത്തിയതെന്നാണ് വാദം. എഴൂന്നൂറിലധികം കവര്‍ച്ച കേസുകളില്‍ പ്രതിയാണ് ഇയാൾ. ബണ്ടി ചോറിനു നിലവിൽ കേരലത്തിൽ കേസുകൾ ഇല്ല. തൃശ്ശൂരിലെ കവർച്ച കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനാണ് എറണാകുളത്ത് എത്തിയത്. തൃശ്ശൂരിലെ കവർച്ച കേസിൽ ബണ്ടി ചോറിനെ വെറുതെ വിട്ടിരുന്നു.

2013 ജനുവരിയില്‍ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടില്‍ മോഷണം നടത്തിയതിന് ബണ്ടി ചോറ്, കേരള പൊലീസ് പിടിയിലായിരുന്നു. പിന്നീട് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ഇയാൾ യുപിയിൽ അറസ്റ്റിലായിരുന്നു.

Similar Posts