< Back
Kerala

Kerala
ബംഗളൂരുവിലെ ലഹരി മാഫിയ തലവൻ കോഴിക്കോട്ട് പിടിയിൽ
|15 Nov 2023 8:46 PM IST
ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ എം.ഡി.എം.എ കേരളത്തിലേക്ക് എത്തിക്കുന്ന സംഘത്തിന്റെ മുഖ്യ കണ്ണിയാണ് തമീം
കോഴിക്കോട്: ബംഗളൂരുവിലെ ലഹരി മാഫിയ തലവൻ കോഴിക്കോട്ട് പിടിയിൽ. ബംഗളൂരു കോറമംഗലം സ്വദേശി മുഹമ്മദ് തമീം ആണ് പിടിയിലായത്.
ഇയാളിൽ നിന്നും 81ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പുതിയ ബിസിനസ് പങ്കാളികളെ കണ്ടെത്താനാണ് തമീം കേരളത്തിലെത്തിയത്.
ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ എം.ഡി.എം.എ കേരളത്തിലേക്ക് എത്തിക്കുന്ന സംഘത്തിന്റെ മുഖ്യ കണ്ണിയാണ് തമീം.


