< Back
Kerala

Kerala
സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
|6 April 2024 10:52 AM IST
ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. 4.80 കോടി രൂപയാണ് അക്കൗണ്ടിലുള്ളത്.
തൃശൂർ: സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. 4.80 കോടി രൂപയാണ് അക്കൗണ്ടിലുള്ളത്. ആദായനികുതി അടച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്നലെയാണ് ആദായനികുതി വകുപ്പ് സി.പി.എം ബാങ്ക് അക്കൗണ്ടിലെ ഇടപാടുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. ആദായനികുതി അടച്ചതിന്റെ രേഖകൾ ഹാജരാക്കിയാൽ മരവിപ്പിക്കൽ പിൻവലിക്കാമെന്നാണ് ആദായനികുതി വകുപ്പ് സി.പി.എം നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.