< Back
Kerala
ബാങ്ക് സെർവർ ഹാക്ക് ചെയ്ത് 70 ലക്ഷം കവർന്നു; 2 നൈജീരിയൻ സ്വദേശികൾ ഡൽഹിയിൽ അറസ്റ്റിൽ
Kerala

ബാങ്ക് സെർവർ ഹാക്ക് ചെയ്ത് 70 ലക്ഷം കവർന്നു; 2 നൈജീരിയൻ സ്വദേശികൾ ഡൽഹിയിൽ അറസ്റ്റിൽ

Web Desk
|
6 Sept 2022 9:19 AM IST

മലപ്പുറം പൊലീസ് ഡൽഹിയിലെത്തിയാണ് പ്രതികളെ പിടിച്ചത്

മലപ്പുറം:ബാങ്ക് സെർവർ ഹാക്ക് ചെയ്ത് 70 ലക്ഷം കവർന്നു കേസിൽ 2 നൈജീരിയൻ സ്വദേശികൾ ഡൽഹിയിൽ അറസ്റ്റിൽ.

മഞ്ചേരി സഹകരണ ബാങ്കിലെ നാല് അക്കൗണ്ടിൽ നിന്നായാണ് പണം തട്ടിയത്. രണ്ടാഴ്ചമുമ്പാണ് സംഭവം. തുടർന്ന് ജില്ലാപൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.

മലപ്പുറം പൊലീസ് ഡൽഹിയിലെത്തിയാണ് പ്രതികളെ പിടിച്ചത്.സൈബർ സെൽ ഉദ്യോഗസ്ഥരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. 10 ദിവസമായി ഡൽഹിയിൽ ക്യാമ്പ് ചെയ്താണ് അന്വേഷണം നടത്തിയത്. ഡൽഹിയിൽ വെച്ചാണ് പണം തട്ടിയതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇവർ സമാനമായി തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.

Similar Posts