< Back
Kerala

Kerala
ബാർ കോഴ വിവാദം; ബാറുടമ അരവിന്ദാക്ഷന്റെ മൊഴി രേഖപ്പെടുത്തി
|28 May 2024 4:59 PM IST
സ്പൈസ് ഗ്രോവ് ഒഴികെ മറ്റാരും പണം നൽകിയിട്ടില്ലെന്നായിരുന്നു അനിമോന്റെ ശബ്ദ സന്ദേശം
തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ അണക്കര സ്‌പൈസ് ഗ്രോവ് ഉടമയായ അരവിന്ദാക്ഷന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. നെടുങ്കണ്ടത്തെത്തിയാണ് ക്രൈംബ്രാഞ്ച് മൊഴിയെടുത്തത്.
ശബ്ദ സന്ദേശത്തിൽ പറഞ്ഞത് പോലെ പണം നൽകിയിട്ടില്ലെന്നും എന്നാൽ കെട്ടിടം നിർമ്മിക്കാൻ മുമ്പ് പണം നൽകിയിട്ടുണ്ടെന്നുമാണ് അരവിന്ദാക്ഷന്റെ മൊഴി. സ്പൈസ് ഗ്രോവ് ഒഴികെ മറ്റാരും പണം നൽകിയിട്ടില്ലെന്നായിരുന്നു അനിമോന്റെ ശബ്ദ സന്ദേശം.