< Back
Kerala

Kerala
വീണാ ജോർജിന് ആശംസ നേർന്ന് പരിശുദ്ധ കാതോലിക്കാ ബാവാ
|18 May 2021 4:26 PM IST
രണ്ടാം പിണറായി വിജയൻ സർക്കാറിലെ മൂന്ന് വനിതാ മന്ത്രിമാരിലൊരാളാണ് വീണാ ജോർജ്.
പരുമല: നിയുക്ത മന്ത്രി ശ്രീമതി വീണാ ജോർജിന് ആശംസ നേർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ. വീണാ ജോർജിനും മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾക്കും മാനുഷിക മൂല്യങ്ങൾക്കും ജനാധിപത്യ വ്യവസ്ഥകൾക്കും അനുസൃതമായി മികച്ച ഭരണം കാഴ്ചവയ്ക്കുവാൻ ഇടയാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
രണ്ടാം പിണറായി വിജയൻ സർക്കാറിലെ മൂന്ന് വനിതാ മന്ത്രിമാരിലൊരാളാണ് വീണാ ജോർജ്. മാധ്യമ മേഖലയിൽ നിന്ന് സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയ വീണ 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ നിന്ന് 1646 വോട്ടിന് യു.ഡി.എഫിലെ കെ. ശിവദാസൻ നായരെ തോൽപ്പിച്ചിരുന്നു. 2021-ലെ തെരഞ്ഞെടുപ്പിൽ ശിവദാസൻ നായരെ 17,000-ലധികം വോട്ടിനാണ് അവർ പരാജയപ്പെടുത്തിയത്.