< Back
Kerala

Kerala
കാസർകോട് പെരിയയിലെ അടിപ്പാത തകർന്നു; അപകടം കോൺക്രീറ്റ് ചെയ്യുന്നതിനിടെ
|29 Oct 2022 9:01 AM IST
ഇന്ന് പുലർച്ചെയായിരുന്നു സംഭവം
കാസർകോട്: കാസർകോട് ദേശീയപാതയുടെ ഭാഗമായി പെരിയ ബസ് സ്റ്റോപ്പിൽ നിർമിക്കുന്ന അടിപ്പാത തകർന്നു. പെരിയയിൽ നിർമിക്കുന്ന അടിപ്പാതയാണ് തകർന്നത്. ആളപായമില്ലാത്തത് ആശ്വാസമായി. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് അടിപ്പാത തകർന്നുവീണത്. നേരത്തെ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് കോൺക്രീറ്റ് ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. കമ്പി പാകിയതിന് ശേഷം ഇന്ന് പുലർച്ചെ കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് തകർന്നുവീണത്.