< Back
Kerala

Kerala
അടിസ്ഥാനശമ്പളം 15000 രൂപയാക്കി; സ്‌പെഷ്യലിസ്റ്റ് ടീച്ചർമാരുടെ സമരം ഒത്തുതീർപ്പായി
|23 Feb 2023 8:12 PM IST
വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്പെഷ്യലിസ്റ്റ് ടീച്ചർമാരുടെ സമരം ഒത്തുതീർപ്പായി. വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. അടിസ്ഥാനശമ്പളം 15000 ആക്കി ഉയർത്താമെന്ന് ഉറപ്പു നൽകി. കഴിഞ്ഞ 37 ദിവസമായി സമഗ്ര ശിക്ഷാ കേരളം ഓഫീസിനു മുന്നിലായിരുന്നു ടീച്ചർമാരുടെ സമരം
2016 വരെ 2500 രൂപയോളം ശമ്പളം ഉണ്ടായിരുന്ന അധ്യാകർക്ക് പിന്നീട് പല തവണയായി 8000 രൂപയാക്കി കുറക്കുകയായിരുന്നു. 15000 രൂപയാക്കി ശമ്പളം ഉയർത്താമെന്നാണ് ഉറപ്പ് നൽകിയിരിക്കുന്നത്. നിയമസഭയിൽ 2500 രൂപ ഉയർത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്.