< Back
Kerala
പി.വി അൻവറിന് പിന്തുണയുമായി ബത്തേരി, താമരശ്ശേരി രൂപതകൾ
Kerala

പി.വി അൻവറിന് പിന്തുണയുമായി ബത്തേരി, താമരശ്ശേരി രൂപതകൾ

Web Desk
|
23 Feb 2025 12:38 PM IST

സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ മുസ്ലിം ലീഗ് നേതാവ് എൻ ഷംസുദീൻ എംഎൽഎയും പങ്കെടുത്തു

മലപ്പുറം: ടിഎംസി പ്രതിനിധി സമ്മേളനത്തിന് പിന്തുണ അറിയിച്ച് താമരശേരി, ബത്തേരി ബിഷപ്പുമാർ.

അൻവറിന്റെ നേതൃത്വത്തിൽ നടക്കുന്നത് അനീതിക്ക് എതിരായ പോരാട്ടം. കർഷകർക്ക് നീതി ലഭിക്കണമെന്നും പിന്തുണയുണ്ടന്നും താമരശേരി ബിഷപ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. വന്യജീവി വിഷയം ആശങ്കപ്പെടുത്തുന്നതെന്നും റെമിജിയോസ് ഇഞ്ചനാനിയൽ പറഞ്ഞു.

പി.വി അൻവർ മലയോര ജനതയുടെ അവകാശങ്ങൾക്കായി മുൻപന്തിയിൽ നിൽക്കുന്നയാളെന്ന് ബത്തേരി ബിഷപ്പും പറഞ്ഞു. സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ മുസ്ലിം ലീഗ് നേതാവ് എൻ ഷംസുദീൻ എംഎൽഎയും പങ്കെടുത്തു.

ഇന്നലെയാണ് ടിഎംസി ദേശിയ നേതാക്കളായ ഡെറിക് ഒബ്രിയനും മഹുവ മൊയ്ത്രയും ഒപ്പം പിവി അൻവർ താമശ്ശേരി രൂപതാ ആസ്ഥാനത്തെത്തി ബിഷപ് റെമജിയസ് ഇഞ്ചനാന്നിയേലിനെ കണ്ടത്. വന്യമൃഗ ശല്യം പാർലമെൻ്റിൽ ഉന്നയിക്കുന്നതുൾപ്പെടെ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. സാദിഖ് അലി തങ്ങളുമായും ടിഎംസി നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു.

Similar Posts