< Back
Kerala

Kerala
വയനാട്ടിൽ കരടി ആക്രമണം; ഒരാൾക്ക് പരിക്കേറ്റു
|26 May 2024 7:00 PM IST
വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം
വയനാട്: വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. സുൽത്താൻ ബത്തേരി മറുകര കോളനിയിലെ കൃഷ്ണനാണ് പരിക്കേറ്റത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കൈക്കും കാലിനും പരിക്കേറ്റ കൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൃഷ്ണനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.