< Back
Kerala

Kerala
കഞ്ചിക്കോട്ടെ ജനവാസ മേഖലയിൽ കരടികൾ
|14 Jan 2026 10:02 AM IST
ചുള്ളിമട കൊട്ടാമുട്ടി ജനവാസമേഖലയിലാണ് കരടികളെ കണ്ടത്
പാലക്കാട്: പാലക്കാട് കഞ്ചിക്കോട്ടെ ജനവാസ മേഖലയിൽ കരടികൾ. ചുള്ളിമട കൊട്ടാമുട്ടി ജനവാസമേഖലയിലാണ് കരടികളെ കണ്ടത്.
കരടിയും കുട്ടിക്കരടിയും പാടത്തൂടെ നടന്നുനീങ്ങുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു. അയ്യപ്പൻ മലയിൽ ഇവ തീറ്റ തേടിയെത്തി യതാകാമെന്നാണു നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥസംഘം സ്ഥലത്തു പരിശോധന നടത്തി. ഭക്ഷണം തേടി ഇറങ്ങിയതാവാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്.