< Back
Kerala
Beating up for holding public protest against opening of toddy shops near houses
Kerala

വീടുകള്‍ക്ക് സമീപം കള്ള് ഷാപ്പ്; ജനകീയ സമരം നടത്തിയതിന് കാല്‍ തല്ലി ഒടിച്ചു

Web Desk
|
10 March 2024 8:12 PM IST

വീടുകള്‍ക്ക് സമീപത്തായി കള്ള് ഷാപ്പ് തുടങ്ങുന്നതിന് എതിരെ ജനകീയ സമരം ആരംഭിച്ചിട്ട് 45 ദിവസമായി

മലപ്പുറം: മലപ്പുറം തുവ്വൂരില്‍ കള്ള് ഷാപ്പ് തുടങ്ങുന്നതിന് എതിരെ സമരം നടത്തിയതിന് മര്‍ദ്ദനം. കള്ള് ഷാപ്പ് വിരുദ്ധ ജനകീയ കമ്മറ്റി ചെയര്‍മാര്‍ പി.പി. വില്‍സന്റെ കാല്‍ തല്ലി ഒടിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

വീടുകള്‍ക്ക് സമീപത്തായി കള്ള് ഷാപ്പ് തുടങ്ങുന്നതിന് എതിരെ ജനകീയ സമരം ആരംഭിച്ചിട്ട് 45 ദിവസമായി. കഴിഞ്ഞ ദിവസം രാത്രിയാണ് പി.പി വില്‍സന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയത്. കള്ള്ഷാപ്പ് തുടങ്ങുന്നതിന് തടസം നിന്നാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപെടുത്തയാണ് മര്‍ദ്ദിച്ചത്. വില്‍സനും ഭാര്യ സുധയ്ക്കും പരിക്കേറ്റു.

ആട് ഫാം തുടങ്ങാനാണെന്ന് പറഞ്ഞാണ് പഞ്ചായത്തില്‍ നിന്നും ലൈസന്‍സ് വാങ്ങിയതെന്നും കള്ള് ഷാപ്പിന്റെ ബോര്‍ഡ് സ്ഥാപിച്ചതോടെയാണ് പഞ്ചായത്ത് അധികൃതര്‍പോലും വിവരം അറിഞ്ഞതെന്നും തുവ്വൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു

തുവ്വൂര്‍ തേക്കുംപുറത്ത് ജനവാസ മേഖലയില്‍ കള്ള് ഷാപ്പ് തുടങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കള്ള് ഷാപ്പ് വിരുദ്ധ ജനകീയ കമ്മറ്റി.

Similar Posts