< Back
Kerala
ബ്യൂട്ടി പാർലർ ഉടമയുടെ ബാഗിൽ എൽ.എസ്.ഡി വെച്ചുവെന്ന് സംശയിക്കുന്ന ബന്ധു ഒളിവിൽ
Kerala

ബ്യൂട്ടി പാർലർ ഉടമയുടെ ബാഗിൽ എൽ.എസ്.ഡി വെച്ചുവെന്ന് സംശയിക്കുന്ന ബന്ധു ഒളിവിൽ

Web Desk
|
2 July 2023 10:33 AM IST

വ്യാജ പരാതിയിൽ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായ ഷീലാ സണ്ണിക്ക് രണ്ടര മാസമാണ് ജയിലിൽ കഴിയേണ്ടി വന്നത്.

തൃശൂർ: ചാലക്കുടിയിലെ വ്യാജ ലഹരിക്കേസിൽ ബ്യൂട്ടി പാർലർ ഉടമയുടെ ബാഗിൽ എൽ.എസ്.ഡി വെച്ചുവെന്ന് സംശയിക്കുന്ന ബന്ധു ഒളിവിൽ. ഇയാൾ ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ആളാണ്. ഇന്റർനെറ്റ് കോളിലൂടെയാണ് എൽ.എസ്.ഡി സംബന്ധിച്ച് എക്‌സൈസിന് വിവരം ലഭിച്ചത്.

ബ്യൂട്ടി പാർലർ ഉടമയായ ഷീലാ സണ്ണിക്കാണ് വ്യാജ പരാതിയിൽ രണ്ടര മാസം ജയിലിൽ കിടക്കേണ്ടി വന്നത്. വിപണിയിൽ 60,000 രൂപയോളം വില വരുന്ന 12 എൽ.എസ്.ഡി സ്റ്റാമ്പുകൾ ഒളിപ്പിച്ചുവെന്നായിരുന്നു കേസ്.

Similar Posts