< Back
Kerala

Kerala
ആലപ്പുഴയില്‍ തേനീച്ച ആക്രമണം; നാല് പേര്‍ക്ക് പരിക്കേറ്റു
|2 July 2023 7:56 PM IST
ബാങ്കിന്റെ എ.ടി.എമ്മില്‍ പണമെടുക്കാനെത്തിയ യുവാവിനെയാണ് തേനീച്ച ആദ്യം ആക്രമിച്ചത്.
ആലപ്പുഴ: എടത്വയില്‍ തേനീച്ച ആക്രമണത്തില്‍ പരിക്ക്. തേനീച്ചയുടെ കുത്തേറ്റ് നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ ചികിത്സയിലാണ്.
ഉച്ചക്ക് മൂന്ന് മണിയോടെയാണ് തേനീച്ച ആക്രമണം ഉണ്ടായത്. എടത്വ തലവടിയില്‍ ഫെഡറല്‍ ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയിലായിരുന്നു തേനീച്ച കൂട് ഉണ്ടായിരുന്നത്.
ബാങ്കിന്റെ എ.ടി.എമ്മില്‍ പണമെടുക്കാനെത്തിയ യുവാവിനെയാണ് തേനീച്ച ആദ്യം ആക്രമിച്ചത്. തുടര്‍ന്ന് പ്രദേശത്തുണ്ടായിരുന്ന മറ്റ് നാല് പേരെക്കൂടി തേനീച്ച കുത്തുകയായിരുന്നു. ചാക്കോ, രഘുനാഥന്‍, സിജോ, സുനില്‍ കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
നിലവില്‍ പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയിട്ടുണ്ട്.തേനീച്ച കൂട് മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.