< Back
Kerala
Kerala
ഉദ്ഘാടനത്തിന് മുമ്പേ തിരുവനന്തപുരത്ത് ഫ്‌ളൈ ഓവറിന്റെ റോഡ് തകർന്നു
|24 May 2022 10:34 AM IST
13 കോടിയുടെ പദ്ധതിയിലാണ് വൻ വീഴ്ചയുണ്ടായിരിക്കുന്നത്
തിരുവനന്തപുരം: ഉദ്ഘാടനത്തിന് മുമ്പേ തിരുവനന്തപുരത്ത് ഫ്‌ളൈ ഓവറിന്റെ റോഡ് തകർന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതുതായി നിർമിച്ച പാലത്തിന്റെ റോഡാണ് തകർന്നത്. അഞ്ചു മീറ്റർ നീളത്തിലാണ് റോഡ് താഴ്ന്നത്.
ടാർ ഇളക്കി മാറ്റി പ്രശ്‌നം പരിഹരിക്കാൻ കരാറുകാർ ശ്രമം നടത്തുകയാണ്. 13 കോടിയുടെ പദ്ധതിയിലാണ് വൻ വീഴ്ചയുണ്ടായിരിക്കുന്നത്. ഇൻകലാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.
Before the inauguration, the flyover road in Thiruvananthapuram collapsed