< Back
Kerala

Kerala
റമദാനെ വരവേൽക്കാനൊരുങ്ങി വിശ്വാസി സമൂഹം; ഇനി ഒരു മാസക്കാലം വ്രതശുദ്ധിയുടെ ദിനങ്ങൾ
|2 April 2022 7:38 AM IST
പള്ളികളിലും വീടുകളിലുമെല്ലാം ശുചീകരണം നടത്തിയാണ് നോമ്പിനായുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നത്
പ്രാർത്ഥാന പൂർവ്വം കാത്തിരുന്ന നോമ്പുകാലത്തിനായി മനസ്സും ശരീരവും പാകപ്പെടുത്തുകയാണ് വിശ്വാസികൾ. പുണ്യങ്ങൾ പെയ്തിറങ്ങുന്ന റമദാനിനെ വരവേൽക്കാൻ വിശ്വാസി സമൂഹം ഒരുങ്ങിക്കഴിഞ്ഞു. പള്ളികളിലും വീടുകളിലുമെല്ലാം ശുചീകരണം നടത്തിയാണ് നോമ്പിനായുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നത്. ഇനി ഒരു മാസക്കാലം ഉപവാസത്തിൻറെതും ഉപാസനയുടേതുമാണ്.
വിശുദ്ധ ഖുർആൻ അവതരിച്ച മാസമാണ് ഇസ്ലാം മത വിശ്വാസികൾക്ക് റമദാൻ. രാത്രി നമസ്‌കാരത്തിനെന്ന പോലെ പകൽ സമയങ്ങളിലും പള്ളികളിൽ ജനത്തിരക്കുണ്ടാകുന്ന കാലമാണ് റമദാൻ. നോമ്പും നമസ്‌കാരവും ദാനധർമ്മങ്ങളുമെല്ലാമായി റമദാനിനെ പുണ്യങ്ങളുടെ മാസമായി കൊണ്ടാടുകയാണ് മുസ്ലിം സമൂഹം.