< Back
Kerala

Kerala
ബിനാമി സ്വത്താരോപണം: കെഎസ്‌യു നേതാവിനെതിരെ നിയമനടപടി സ്വീകരിക്കും; പി.പി ദിവ്യ
|22 Jan 2025 4:25 PM IST
'മുഹമ്മദ് ഷമ്മാസിനെതിരെ വക്കീൽ നോട്ടീസ് അയക്കും'
കണ്ണൂർ: ബിനാമി സ്വത്താരോപണത്തിൽ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി.പി ദിവ്യ. ഷമ്മാസിനെതിരെ വക്കീൽ നോട്ടീസ് അയക്കുമെന്ന് പി.പി ദിവ്യ പറഞ്ഞു. വെള്ളാട് വില്ലേജിലെ മാവുംചാലിൽ ഭർത്താവിന്റെയും ബിനാമികളുടെയും പേരിൽ ദിവ്യ സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയെന്നായിരുന്നായിരുന്നു ഷമ്മാസിന്റെ ആരോപണം.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ടതെന്ന് ആരോപിക്കുന്ന രേഖകൾ മുഹമ്മദ് ഷമ്മാസ് മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ ദിവ്യ ധർമ്മശാല ആസ്ഥാനമായുള്ള കാർടൻ ഇൻഡ്യ അലയൻസ് കമ്പനിക്ക് ടെണ്ടർ വിളിക്കാതെ കോടികളുടെ കരാറുകൾ നൽകിയെന്നും, ഇതിന്‍റെ പ്രത്യുപകാരമായി കമ്പനി ഉടമ ആസിഫ് ദിവ്യയുടെ ഭർത്താവിന്‍റെ പേരിൽ സ്ഥലങ്ങൾ വാങ്ങി നൽകുകയായിരുന്നുവെന്നും ആരോപണം ഉയർത്തിയിരുന്നു.