< Back
Kerala
ബംഗാളി നടിയുടെ പീഡന പരാതി: രഞ്ജിത്തിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു
Kerala

ബംഗാളി നടിയുടെ പീഡന പരാതി: രഞ്ജിത്തിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു

Web Desk
|
16 Nov 2024 5:15 PM IST

എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്

എറണാകുളം: ബംഗാളി നടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി ബംഗാളി നടി പൊലീസിൽ പരാതി നൽകിയത്. 2009ല്‍ പാലേരി മാണിക്യം എന്ന സിനിമയില്‍ അവസരം വാഗ്‌ദാനം ചെയ്‌ത് തന്നെ വിളിച്ചുവരുത്തി സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി.

രഞ്ജിത്തിനെതിരെ തെളിവുകളുണ്ടെന്ന് കുറ്റപത്രത്തിൽ പറഞ്ഞു. സംഭവത്തെ തുടർന്ന് രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി സ്ഥാനം രാജി വെക്കേണ്ടിവന്നിരുന്നു.

Similar Posts