< Back
Kerala

Kerala
രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ പീഡനപരാതി; മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി
|4 Sept 2024 4:43 PM IST
പ്രോസിക്യൂഷൻ നിലപാട് ഹൈക്കോടതി അംഗീകരിച്ചു
എറണാകുളം: ബംഗാളി നടിയുടെ പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ ചുമത്തിയ വകുപ്പുകൾ ജാമ്യം ലഭിക്കാവുന്നവയെന്ന് സർക്കാർ. പ്രോസിക്യൂഷൻ നിലപാട് ഹൈക്കോടതി അംഗീകരിച്ചു. മുൻകൂർ ജാമ്യാപേക്ഷയ്ക്കുള്ള ഹരജി തീർപ്പാക്കി.
15 വർഷങ്ങൾക്ക് മുമ്പുള്ള കേസാണ്, അതിനാൽ ഇതിന് പിന്നിൽ ഗൂഢതാത്പര്യങ്ങളുണ്ടാകുമെന്ന് രഞ്ജിത്ത് കോടതിയിൽ വാദിച്ചു. 2009ലെ സംഭവമായതിനാൽ അന്ന് ഈ കേസിന് ജാമ്യം ലഭിക്കുമായിരുന്നുവെന്നും രഞ്ജിത്തിൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.