< Back
Kerala

Kerala
കണ്ണൂർ മൊറാഴയിൽ ബംഗാൾ സ്വദേശിയെ കുത്തിക്കൊന്നു
|23 March 2025 9:53 PM IST
മൊറാഴ കൂളിച്ചാലിൽ താമസിക്കുന്ന ഇസ്മായിൽ ആണ് കൊല്ലപ്പെട്ടത്
കണ്ണൂർ: കണ്ണൂർ മൊറാഴയിൽ ബംഗാൾ സ്വദേശിയെ കുത്തിക്കൊന്നു. മൊറാഴ കൂളിച്ചാലിൽ താമസിക്കുന്ന ഇസ്മായിൽ ആണ് കൊല്ലപ്പെട്ടത്. തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന ഗുഡ്ഡു എന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് കൊല നടത്തിയത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ വളപട്ടണം പൊലീസ് പിടികൂടി.