< Back
Kerala
സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും; തീരുമാനം സംസ്ഥാന എക്‌സിക്യുട്ടീവിൽ
Kerala

സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും; തീരുമാനം സംസ്ഥാന എക്‌സിക്യുട്ടീവിൽ

Web Desk
|
27 Dec 2023 6:28 PM IST

നാളത്തെ സംസ്ഥാന കൗൺസിൽ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കും

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. സംസ്ഥാന കൗൺസിലിൽ ബിനോയ് വിശ്വത്തിന്റെ പേര് നിർദേശിക്കാൻ സംസ്ഥാന എക്സിക്യൂട്ടീവിൽ തീരുമാനം.

എക്സിക്യൂട്ടിവിൽ മറ്റ് പേരുകളൊന്നും നിർദ്ദേശിക്കപ്പെട്ടില്ല. നാളത്തെ സംസ്ഥാന കൗൺസിൽ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കും. കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടർന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തത്.

ഏകകണ്ഠമായാണ് ബിനോയിയെ സെക്രട്ടറിയായി സംസ്ഥാന എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തതെന്ന് ജനറൽ സെക്രട്ടറി ഡി. രാജ അന്ന് അറിയിച്ചിരുന്നു.

അതിനിടെ എപി ജയന്റെ സ്ഥാനമാറ്റത്തെ തുടര്‍ന്ന് പത്തനംതിട്ടാ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ച മുല്ലക്കര രത്നാകരൻ സ്ഥാനമൊഴിഞ്ഞു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം സികെ ശശിധരനാണ് പകരം ചുമതല. ജില്ലാ സെക്രട്ടറിയായിരുന്ന എപി ജയനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് മുല്ലക്കരയ്ക്ക് ചുമതല നൽകിയത്.

Watch Video Report


Related Tags :
Similar Posts