< Back
Kerala

Kerala
ട്രെയിനിൽ ബെർത്ത് പൊട്ടിവീണ് വീണ്ടും അപകടം; രണ്ട് പേർക്ക് പരിക്ക്
|11 July 2024 11:14 PM IST
ഭിന്നശേഷിക്കാരന്റെ തലയിലേക്കാണ് ബെർത്ത് പൊട്ടിവീണത്
മലപ്പുറം: ട്രെയിനിൽ ബർത്ത് പൊട്ടി വീണ് വീണ്ടും അപകടം. രണ്ട് പേർക്ക് പരിക്കേറ്റു.. യശ്വന്ത്പൂർ എക്‌സ്പ്രസ് ഷൊർണൂരിൽ എത്തിയപ്പോഴായിരുന്നു സംഭവം നവാസ് എന്ന തലശ്ശേരി സ്വദേശിക്കും മറ്റൊരു യാത്രക്കാരനുമാണ് പരിക്ക്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ട്രെയിനിലെ മിഡിൽ ബെർത്താണ് പൊട്ടിവീണത്. പരിക്കേറ്റവർ താഴെ സീറ്റിൽ ഇരിക്കുകയായിരുന്നു. ഭിന്നശേഷിക്കാരനാണ് പരിക്കേറ്റ നവാസ്. ഇദ്ദേഹത്തിന്റെ തലയിലാണ് ബെർത്ത് വീണത്. സംഭവത്തിന് പിന്നാലെ റെയിൽവേ ജീവനക്കാരെത്തി ബെർത്ത് മുറുക്കി.
നേരത്തേ തെലങ്കാനയിൽ വെച്ച് ബെർത്ത് പൊട്ടിവീണ് മലപ്പുറം സ്വദേശി മരിച്ചിരുന്നു.