< Back
Kerala

Kerala
ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ നാളെ തുറന്നു പ്രവര്‍ത്തിക്കും
|17 July 2021 4:03 PM IST
രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് എഴുവരെയാണ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുക.
ബെവ് കോ ഔട്ട്‌ലെറ്റുകള്‍ നാളെ തുറന്നു പ്രവര്‍ത്തിക്കും. ലോക്ഡൗണ്‍ നിയന്ത്രണമുള്ള മേഖലകളില്‍ തുറക്കില്ല. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് എഴുവരെയാണ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുക.
സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയതിനാല്‍ കടകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്നാണ് വ്യാപാരികളുമായുള്ള ചര്‍ച്ചയില്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ബലിപെരുന്നാള്‍ കച്ചവടത്തിനായി ശനിയും ഞായറും അടക്കമുള്ള ദിവസങ്ങളില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കണം എന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ എന്ന കാരണം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വന്‍ തിരിക്കാണ് കഴിഞ്ഞ ദിവസം കടകളില്‍ അനുഭവപ്പെട്ടത്.