< Back
Kerala

Kerala
വരവിൽ കവിഞ്ഞു സ്വത്ത് സമ്പാദിച്ചു; ബെവ്‌കോ റീജ്യനൽ മാനേജറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്
|16 March 2024 10:59 AM IST
തിരുവനന്തപുരം റീജ്യനൽ മാനേജർ റഷയുടെ മലപ്പുറം മഞ്ചേരിയിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്
മലപ്പുറം: ബെവ്കോ തിരുവനന്തപുരം റീജ്യനൽ മാനേജറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. മാനേജർ റഷയുടെ മഞ്ചേരിയിലെ വീട്ടിലാണ് വിജിലൻസ് കോഴിക്കോട് സ്‌പെഷ്യൽ സെല്ലിൽനിന്നുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. വരവിൽ കവിഞ്ഞു സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണു നടപടി.
കോഴിക്കോട് വിജിലൻസ് എസ്.പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു പരിശോധന നടക്കുന്നതെന്നാണു വിവരം. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Summary: Vigilance raid on Bevco Thiruvananthapuram Regional Manager's house in Malappuram Manjeri