< Back
Kerala

Kerala
ഓൺലൈൻ മദ്യവിൽപ്പനക്ക് ബെവ്‌കോ; താത്പര്യം പ്രകടിപ്പിച്ച് സ്വിഗ്ഗി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ
|10 Aug 2025 8:27 AM IST
മദ്യം നൽകുന്നതിന് മുമ്പ് പ്രായം തെളിയിക്കുന്ന രേഖ നൽകണമെന്നാണ് വ്യവസ്ഥ.
തിരുവനന്തപുരം:ഓൺ ലൈൻ മദ്യ വിൽപനക്കൊരുങ്ങി ബെവ്ക്കോ. വിഷയത്തിൽ ബെവ്കോ എംഡി സർക്കാരിന് ശിപാർശ സമർപ്പിച്ചു.സ്വിഗി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മൂന്നു വർഷം മുമ്പും സർക്കാരിനോട് ബെവ്കോ അനുമതി തേടിയിരുന്നെങ്കിലും സർക്കാർ അനുമതി നൽകിയിരുന്നില്ല. മദ്യം നൽകുന്നതിന് മുമ്പ് പ്രായം തെളിയിക്കുന്ന രേഖ നൽകണമെന്നാണ് വ്യവസ്ഥ.
മദ്യം വാങ്ങുന്നയാൾ 23 വയസ് കഴിഞ്ഞിരിക്കണം.മദ്യം നൽകുന്നതിന് മുമ്പ് പ്രായം തെളിയിക്കുന്ന രേഖ നൽകണം.ഓൺ ലൈൻ മദ്യവിൽപ്പനക്കായി ബെവ്കോ ആപ്പ് തയ്യാറാക്കുന്നുണ്ട്. വിൽപ്പന കൂട്ടാൻ വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കണമെന്നും ബെവ്കോ ആവശ്യപ്പെട്ടിട്ടുണ്ട്.ടൂറിസ്റ്റുകളുടെ ഭാഗത്ത് ആവശ്യമുയരുന്നുണ്ടെന്നും ബെവ്കോ പറയുന്നു.