< Back
Kerala
വീണ്ടും ഭാരതാംബ വിവാദം; ഹൈക്കോടതി ഓഡിറ്റോറിയത്തിൽ ഗവർണർ പങ്കെടുത്ത ചടങ്ങിൽ ഭാരതാംബയുടെ ചിത്രം വച്ചു
Kerala

വീണ്ടും ഭാരതാംബ വിവാദം; ഹൈക്കോടതി ഓഡിറ്റോറിയത്തിൽ ഗവർണർ പങ്കെടുത്ത ചടങ്ങിൽ ഭാരതാംബയുടെ ചിത്രം വച്ചു

Web Desk
|
25 Nov 2025 10:50 PM IST

സംഭവത്തിൽ പരാതി നൽകാനൊരുങ്ങി ഡിവൈഎഫ്‌ഐ ഹൈക്കോടതി അഭിഭാഷക യൂനിറ്റ്

കൊച്ചി: കേരള ഹൈക്കോടതി ഓഡിറ്റോറിയത്തിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചത് വിവാദത്തിൽ. ഭാരതീയ അഭിഭാഷക പരിഷത്ത് ആണ് പരിപാടി സംഘടിപ്പിച്ചത്. ഭരണഘടനയോടും മതേതരത്വത്തോടുമുള്ള വെല്ലുവിളിയാണ് സംഭവമെന്ന് ഡിവൈഎഫ്‌ഐ ഹൈക്കോടതി അഭിഭാഷക യൂനിറ്റ് പറഞ്ഞു. സംഭവത്തിൽ ചീഫ് ജസ്റ്റിസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു. ദേശീയ നിയമദിനത്തോടനുബന്ധിച്ചാണ് ഭാരതീയ അഭിഭാഷക പരിഷത്ത് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു ഗവർണർ.ചൊവ്വാഴ്ച വൈകീട്ടാണ് അഭിഭാഷക പരിഷത്തിൻ്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്. സ്റ്റേജിൻ്റെ ഒരുവശത്താണ് ഫോട്ടോ സ്ഥാപിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു എന്നു പറഞ്ഞ് തെരഞ്ഞെടുപ്പ് കമീഷനും ഡിവൈഎഫ്ഐ പരാതി നൽകിയിട്ടുണ്ട്.

Similar Posts