< Back
Kerala

Kerala
'ബിജെപിയുടെ വർഗീയതയെ തടുക്കാൻ കോൺഗ്രസിന് കഴിവില്ല'; വീണ്ടും സിപിഎം വിമർശനം
|15 Sept 2022 9:47 AM IST
എംവി ഗോവിന്ദൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം
തിരുവനന്തപുരം: കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രക്കെതിരെ വീണ്ടും വിമർശനവുമായി സിപിഎം. എംവി ഗോവിന്ദൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം. ബിജെപി ഭരിക്കുന്ന ഗുജറാത്തിലൂടെ റാലി കടന്നുപോകുന്നില്ലെന്ന ആരോപണം സിപിഎം ആവർത്തിച്ചു.
ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കണമെന്ന യാത്രാ മുദ്രാവാക്യം എങ്ങനെ ലക്ഷ്യത്തിലെത്തുമെന്നും എംവി ഗോവിന്ദൻ ചോദിക്കുന്നു. ബിജെപിയുടെ വർഗീയതയെ തടുക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ഹിന്ദുത്വ രാഷ്ട്രീയത്തോട് കോൺഗ്രസിന് അഴകൊഴമ്പൻ നിലപാടാണ്. സാമ്പത്തിക രംഗത്ത് ബദൽ മുന്നോട്ടുവെക്കാത്ത കോൺഗ്രസിനെ ജനം എങ്ങനെ വിശ്വസിക്കുമെന്നും എംവി ഗോവിന്ദൻ ചോദിക്കുന്നു.