< Back
Kerala
ഭാസ്ക്കര കാരണവർ വധം: പ്രതി ഷെറിൻ്റെ മോചനത്തിന് സർക്കാർ ഉത്തരവിറങ്ങി
Kerala

ഭാസ്ക്കര കാരണവർ വധം: പ്രതി ഷെറിൻ്റെ മോചനത്തിന് സർക്കാർ ഉത്തരവിറങ്ങി

Web Desk
|
15 July 2025 11:52 AM IST

മന്ത്രിസഭ ശിപാർശ നേരത്തെ ഗവർണർ അംഗീകരിച്ചിരുന്നു

തിരുവനന്തപുരം: ഭാസ്ക്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന്റെ മോചന ഉത്തരവിറങ്ങി. കണ്ണൂർ സെൻട്രൽ ജയിലിൽ ബോണ്ട് സമർപ്പിച്ചാൽ ഷെറിന് പുറത്തിറങ്ങാം. മന്ത്രിസഭ ശിപാർശ നേരത്തെ ഗവർണർ അംഗീകരിച്ചിരുന്നു.

ഷെറിൻ നിലവിൽ 15 ദിവസത്തെ പരോളിൽ ആണ്. പരോൾ കാലാവധി തീരും മുൻപ് ജയിലിൽ ഹാജരായി നടപടി പൂർത്തിയാക്കിയാൽ മതി. ഷെറിന്‍ അടക്കം 11 പേര്‍ക്ക് ശിക്ഷാ ഇളവ് നല്‍കണമെന്നായിരുന്നു സർക്കാർ ശിപാര്‍ശ. 14 വര്‍ഷം പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ് മോചം. ശിക്ഷാകാലയളവില്‍ ഇളവ് നല്‍കി വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ നേരത്തെ മരവിപ്പിച്ചിരുന്നു.

ഷെറിനെ വിട്ടയയ്ക്കുന്നതില്‍ ബാഹ്യസമ്മര്‍ദമുണ്ടായെന്ന് ആരോപണമുയര്‍ന്നതിനാലും മന്ത്രിസഭാ തീരുമാനത്തിനുശേഷം ജയിലില്‍ സഹതടവുകാരിയെ കയ്യേറ്റം ചെയ്ത കേസില്‍ ഇവര്‍ പ്രതിയായതിനാലുമായിരുന്നു അന്നത്തെ പിന്മാറ്റം.

Similar Posts