< Back
Kerala
കോഴിക്കോട്ടെ ഭാസ്‌കരേട്ടന്‍റെ മിൽക്ക് സർബത്ത് കട ഇനിയില്ല; കോടതി വിധിയെത്തുടര്‍ന്ന് കട ഇന്നൊഴിയും
Kerala

കോഴിക്കോട്ടെ ഭാസ്‌കരേട്ടന്‍റെ മിൽക്ക് സർബത്ത് കട ഇനിയില്ല; കോടതി വിധിയെത്തുടര്‍ന്ന് കട ഇന്നൊഴിയും

Web Desk
|
13 Nov 2022 12:18 PM IST

സി.എച്ച് ഫ്‌ലൈ ഓവറിന് കീഴിലുള്ള കടക്ക് 60 വര്‍ഷത്തിലേറെ പഴക്കമുണ്ട്

കോഴിക്കോട്: കോഴിക്കോടിന്റെ രുചിപെരുമയിൽ ഒരിടം പിടിച്ച ഭാസ്‌കരേട്ടൻറെ മിൽക്ക് സർബത്ത് കട ഇനിയില്ല. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കട ഇന്നൊഴിയും. ദിവസവും നിരവധി ആളുകളാണ് ഈ കടയിലേക്ക് എത്തിയിരുന്നത്.

സി.എച്ച് ഫ്‌ലൈ ഓവറിലെ ഐ വി ശശിയുടെ 'വാർത്ത' എന്ന സിനിമയുടെ ചുമരെഴുത്തിന് താഴെയായിരുന്നു കടയുണ്ടായിരുന്നത്. ഒരിക്കൽ വന്നവരെ വീണ്ടും വീണ്ടും എത്തിക്കുന്ന ആ രുചിക്കൂട്ടുമായി 60 വർഷത്തിലേറെയായി സർബത്ത് കട ഇവിടെയുണ്ട്. ഇനി പക്ഷേ ഇവിടെയെത്തുന്നവർക്ക് ഈ രുചി മിസ്സ് ചെയ്യും.

കടയുടെ പിറകിലെ ബിൽഡിങ് ഉടമകൾ വഴിയില്ല എന്ന പേരിലാണ് ഒഴിപ്പിക്കുന്നതെന്ന് ഇപ്പോൾ കട നടത്തുന്ന ആനന്ദൻ പറഞ്ഞു. ഇതിനെതിരെ ഹൈക്കോടിയിലും സുപ്രിംകോടതിയിലും പോയിരുന്നു. സുപ്രിം കോടതിയിൽ പോയപ്പോൾ കേസ് സ്വീകരിച്ചില്ലെന്നും ഇവർ പറയുന്നു.

കട മറ്റൊരിടത്ത് തുടങ്ങണമെന്ന ആഗ്രഹവുമായാണ് ഈ ഇന്നിവർ പൂട്ടിടുന്നത്. സർബത്ത് കട എവിടെ തുടങ്ങിയാലും അവിടെ പോയി കുടിക്കുമെന്നാണ് സ്ഥിരമായി ഇവിടെയുത്തുന്നവരും പറയുന്നത്.

Similar Posts