< Back
Kerala
bus accident
Kerala

നിയന്ത്രണം വിട്ട സൈക്കിൾ സ്‌കൂൾ ബസുമായി കൂട്ടിയിടിച്ചു; ബസിനടിയിൽ വീണ കുട്ടി അത്ഭുതകരമായി രക്ഷപെട്ടു

Web Desk
|
6 July 2023 12:02 PM IST

സൈക്കിളിൽ നിന്ന് തെറിച്ചുവീണ കുട്ടി നേരെ ബസിനടിയിലേക്ക് പോയെങ്കിലും തലനാരിഴക്ക് രക്ഷപെട്ടു

മലപ്പുറം: മലപ്പുറം കരുളായിയിൽ വിദ്യാർത്ഥിയുടെ സൈക്കിൾ സ്‌കൂൾ ബസുമായി കൂട്ടിയിടിച്ചു. വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപെട്ടു. പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

എതിർദിശയിലുള്ള ചെറിയ റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് വരികയായിരുന്ന കുട്ടിയുടെ സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. സൈക്കിളിൽ നിന്ന് തെറിച്ചുവീണ കുട്ടി നേരെ ബസിനടിയിലേക്ക് പോയെങ്കിലും തലനാരിഴക്ക് രക്ഷപെട്ടു. സാരമായ പരിക്കേറ്റ കുട്ടിയെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

Similar Posts