Kerala
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; അഞ്ചര കിലോ സ്വർണം കസ്റ്റംസ് പിടികൂടി
Kerala

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; അഞ്ചര കിലോ സ്വർണം കസ്റ്റംസ് പിടികൂടി

Web Desk
|
25 Sept 2023 4:00 PM IST

മൂന്ന് കോടിയോളം വില വരുന്ന സ്വർണമാണ് പിടികൂടിയത്

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. അഞ്ചര കിലോ സ്വർണം കസ്റ്റംസ് പിടികൂടി. മൂന്ന് കോടിയോളം വില വരുന്ന സ്വർണമാണ് പിടികൂടിയത്. അഞ്ച് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

കൊടുവള്ളി സ്വദേശികളായി മുഹമ്മദ് ബഷീർ, മുഹമ്മദ് മിദ്‌ലാജ്, ചേലാർക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശി സമീർ, അബ്ദുൽ സക്കീർ എന്നിവരാണ് പിടിയിലായത്. ഇതു കൂടാതെ ലിഖേഷ് എന്നയാളെ നേരത്തെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ പിടികൂടുകയും കസ്റ്റംസിന് കൈമാറുകയും ചെയ്തിട്ടുണ്ട്.

ലിഖേഷിന്റെ കയ്യിലുണ്ടായിരുന്ന സ്വർണം തട്ടിയെടുക്കാനായി അഞ്ചംഗ സംഘം കരിപ്പൂരിലെത്തിയിരുന്നു. വിമാനത്താവളത്തിന്റെ പുറത്തിറങ്ങി കാറിൽ കയറുന്ന സമയത്താണ് ഈ സ്വർണം തട്ടിയെടുക്കാൻ ഈ സംഘം ശ്രമിക്കുകയായിരുന്നു. സി.ഐ.എസ്.എഫ് വന്നതോടെ സംഘത്തിലെ നാല് പേർ ഓടിരക്ഷപ്പെട്ടു. ഈ സംഘത്തിലെ ഒരാളെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ പിടികൂടുകയും കസ്്റ്റംസിന് കൈമാറുകയും ചെയ്തിട്ടുണ്ട്.

Similar Posts