< Back
Kerala

Kerala
മലപ്പുറത്ത് വൻ കുഴൽപ്പണവേട്ട; പിടികൂടിയത് ഒരു കോടിയിലധികം രൂപ
|12 March 2022 11:24 AM IST
കഴിഞ്ഞ ഒരാഴ്ചക്കിടെ അഞ്ചു കോടിയോളം രൂപ ജില്ലയിൽ വെച്ച് പിടികൂടിയിട്ടുണ്ട്
മലപ്പുറത്ത് വൻ കുഴൽപ്പണവേട്ട. ഒരു കോടിയിലധികം രൂപ പിടികൂടി. എറണാകുളം തോപ്പുംപടി സ്വദേശികളായ രാജു, അനിൽ എന്നിവർ കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിപ്പിച്ച് പണം കടത്തുകയായിരുന്നു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പിടികൂടിയ പണം കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ അഞ്ചു കോടിയോളം രൂപ ജില്ലയിൽ വെച്ച് പിടികൂടിയിട്ടുണ്ട്. പെരിന്തൽമണ്ണ, വേങ്ങര, വളാഞ്ചേരി എന്നിവിടങ്ങളിൽ നിന്നാണ് പണം പിടികൂടിയിരുന്നത്.