< Back
Kerala

Kerala
കൊച്ചി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്: നിരവധി യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടി
|16 Aug 2021 8:43 AM IST
ഉയർന്ന തസ്തികകളിലേക്ക് നേരിട്ട് നിയമനം നൽകുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. പണം നഷ്ടമായവർ നൽകിയ പരാതിയിൽ മലപ്പുറത്ത് ഒരാൾ പിടിയിലായി.
കൊച്ചി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്. നിരവധി യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടി. ഉയർന്ന തസ്തികകളിലേക്ക് നേരിട്ട് നിയമനം നൽകുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. പണം നഷ്ടമായവർ നൽകിയ പരാതിയിൽ മലപ്പുറത്ത് ഒരാൾ പിടിയിലായി. തട്ടിപ്പിന് പിന്നിൽ വലിയ സംഘമെന്ന് തട്ടിപ്പിനിരയായ യുവാവ് മീഡിയവണിനോട് വെളിപ്പെടുത്തി.
സിയാലിന്റെ ഓഫർ ലെറ്റർ അടക്കം നൽകി ഉയർന്ന തസ്തികകളിലേക്ക് നേരിട്ട് നിയമനം എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ജോലി പ്രമുഖ വ്യവസായിയുടെ ബന്ധുവിന്റെ പരിചയത്തിലെന്നും ധരിപ്പിച്ചു. പണം നഷ്ടമായവർ മലപ്പുറം പൊലീസിൽ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഒരാളെ പിടികൂടുന്നത്. മലപ്പുറം ചെമ്മൻകടവ് സ്വദേശി രവീന്ദ്രനാണ് പിടിയിലായത്.
More to Watch: