< Back
Kerala
arrest
Kerala

വിദ്യാർഥിയെ വഴിയിൽ തടഞ്ഞുനിർത്തി, തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് നാട്ടുകാർ; ബിഹാർ സ്വദേശി അറസ്റ്റിൽ

Web Desk
|
23 Aug 2023 3:39 PM IST

കുട്ടിയോട് വാത്സല്യം തോന്നിയതിനെ തുടർന്ന് ജ്യൂസ് നൽകാൻ പോയതാണെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്

ആലപ്പുഴ: ആലപ്പുഴ വള്ളികുന്നം വട്ടയ്ക്കാട് വിദ്യാർഥിയെ വഴിയിൽ തടഞ്ഞ് നിർത്തി ശല്യം ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ബിഹാർ സ്വദേശി കുന്തൻകുമാറിനെ വള്ളികുന്നം പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് പോകും വഴിയാണ് സംഭവം. കുട്ടിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചതാണെന്ന് നാട്ടുകാർ ആരോപിച്ചു.

എന്നാൽ, കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കുട്ടിയും ഇത് സംബന്ധിച്ച് മൊഴി നൽകിയിട്ടില്ല. കുട്ടിയോട് വാത്സല്യം തോന്നിയതിനെ തുടർന്ന് ജ്യൂസ് നൽകാൻ പോയതാണെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. പോലീസ് ഈ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല.

ബിഹാറിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഇയാൾക്കെതിരെ സമാനമായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നത് സംബന്ധിച്ച് വിവരങ്ങൾ തേടാനാണ് പോലീസിന്റെ തീരുമാനം.

Similar Posts