Kerala

Kerala
ഗണേഷ് കുമാറുമായി അഭിപ്രായ വ്യത്യാസമെന്ന് സൂചന; ഗതാഗത വകുപ്പ് പൂർണമായി ഒഴിയാൻ ബിജു പ്രഭാകർ
|8 Feb 2024 10:21 AM IST
സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി
തിരുവനന്തപുരം: ഗതാഗത വകുപ്പിൽ നിന്ന് പൂർണമായി ഒഴിയാൻ ബിജു പ്രഭാകർ. ഗതാഗത സെക്രട്ടറി,കെ.എസ്.ആർ.ടി.സി സി.എം.ഡി, കെ.ടി.ഡി.എഫ്.സി ചെയർമാൻ സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.
ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജി ആവശ്യത്തിന് പിന്നിലെന്നാണ് സൂചന. ബിജു പ്രഭാകറിന്റെ ആവശ്യം അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും.
സർക്കാർ പണം അനുവദിക്കാത്തതിന്റെ പേരിൽ കഴിഞ്ഞ വർഷം ജൂലൈയിലും കെ.എസ്.ആർ.ടി.സി സി.എം.ഡി സ്ഥാനമൊഴിയാൻ അദ്ദേഹം ശ്രമിച്ചിരുന്നു. അടുത്ത വർഷമാണ് സർവീസിൽ നിന്ന് വിരമിക്കുന്നത്.