< Back
Kerala
അരുവിക്കരയില്‍ ബൈക്ക് മരത്തിലിടിച്ച് മൂന്ന്  വിദ്യാര്‍ഥികള്‍ മരിച്ചു
Kerala

അരുവിക്കരയില്‍ ബൈക്ക് മരത്തിലിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

Web Desk
|
4 Jan 2022 8:36 PM IST

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

തിരുവനന്തപുരം പേരൂർക്കടയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്ന് മരണം. ഇന്നലെ വൈകിട്ടാണ് അപകടം. ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ പാലമരത്തിൽ ഇടിക്കുകയായിരുന്നു. പേരൂർക്കട മണ്ണാമൂല സ്വദേശികളായ ബിനീഷ്, സിദ്ധാർത്ഥ്, വഴയില ആറാംകല്ല് സ്വദേശി സ്റ്റെഫിൻ എന്നിവരാണ് മരിച്ചത്. ഒരാൾ സംഭവ സ്ഥലത്ത് വെച്ചും ഒരാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകുന്ന വഴിയിലും ഒരാൾ ആശുപത്രിയിൽ എത്തിയ ശേഷവുമാണ് മരിച്ചത്.

ബിനീഷും സിദ്ധാർത്ഥും മെഡിക്കൽ കോളേജ് ഹയർ സെക്കന്‍ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥികൾ ആണ്. സ്റ്റെഫിന്‍ പേരുർകട കൺ കോഡിയ സ്കൂളിലുമാണ് പഠിക്കുന്നത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്തിട്ടുണ്ട്.


Similar Posts